Thursday 8 September 2016

ചുരവും കടന്ന്………. സങ്കടക്കൂ ടാരത്തിലേക്ക് ...........

ചുരവും കടന്ന്………. സങ്കടക്കൂ ടാരത്തിലേക്ക് ...........
   ഒരു ഞായറാഴ്ച , നോമ്പ് കാലമാണ് ഇബ്രാഹീമും ഷംസുദ്ദീനും പൂനൂർ സിദ്ദീഖും  ഞാനും കൂടി നമ്മുടെ തറവാടിന്റെ  മുറ്റത്ത് നിന്ന് യാത്ര ആരംഭിച്ചു, ആരോ പറഞ്ഞ്‌  അറിഞ്ഞ കൂടെ പിറക്കാത്ത സഹോദരരെ തേടിയുള്ള യാത്ര. അന്വേഷണം വയനാട്ടിൽ നിന്നാവാമെന്ന്  കരുതി  നേരെ ചുരം കയറി. സാധാരണ ചുരം കയറുമ്പോഴുണ്ടാവുന്ന  ഉന്മേഷവും ആഹ്ലാദവും ഈ യാത്രക്കില്ലായിരുന്നു ,കാരണം കഴിഞ്ഞ ആഴ്ച വിതരണം നടന്ന റിലീഫ് കിറ്റുമായി റഷീദിനെ, ഒരു സഹോദരിയുടെ വീട്ടിലേക്ക് അയച്ചു. വഴിക്ക് മറ്റൊരു വീട്ടിൽ കയറാൻ ഇടയായ റഷീദ് ആവീട്ടിലെ അവസ്ഥ കണ്ടു ഞെട്ടി കിറ്റ് അവർക്കു നൽകി.കാരണം റഷീദ് ഉദ്ദേശിച്ച സഹോദരിയെക്കാൾ എത്രയോ മോശമായിരുന്നു ഈവീട്ടിലെ സ്ഥിതി .  
           ഈ  രംഗവും അയവിറക്കി കൊണ്ടുള്ള യാത്രയിൽ എങ്ങിനെ ഞങ്ങൾക്ക് ആഹ്ലാദിക്കാനും  പ്രകൃതി രമണീയത ആസ്വദിക്കാനും കഴിയും വണ്ടി കിതച്ച്  കിതച്ച്  .ചുരം കയറി വൈത്തിരി എത്തി, സിദ്ദീഖ് ഉള്ളത് കൊണ്ട് അധികം തിരയേണ്ടി വന്നില്ല ,വണ്ടി ഒരു വീടിൻറെ മുന്പിൽ നിർത്തി ഞങ്ങൾ സിദ്ദികിന്റെ പിറകിലൂടെ  നടന്നു,തരക്കേടില്ലാത്ത പല വീടുകളും കടന്ന്  ഞങ്ങൾ ആ കട്ടപ്പുരയുടെ പിറകിലൂടെ മുറ്റത്ത് എത്തി സഹോദരനും ഭാര്യയും ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു .      പുരയുടെ മുൻഭാഗം  എല്ലാം വീണി ട്ടുണ്ട് ,ഫ്ലക്സ്  ഷീറ്റിന്റെ  ചെറിയ കഷ്ണങ്ങൾ കൊണ്ടു കെട്ടിപൊതിഞ്ഞ കൊലായിലേ ക്ക് ഞങ്ങൾ കയറി ,തല കുനിച്ച്  വേണം അതിലേക്ക് കയറുവാനും നിൽക്കുവാനും ,ഞങ്ങൾ അകത്ത് കയറിയ ഉടനെ വലിയ കാറ്റും മഴയും വന്നു ,ആ കാറ്റിനെയും മഴയെയും തടഞ്ഞു നിർത്താനുള്ള  ശക്തി ആ ഫ്ലെക്സ്  ഷീറ്റുകൾക്കില്ലായിരുന്നു .പലപ്പോഴും അത് ആടിയുലഞ്ഞ്  ഞങ്ങളുടെ തലയിൽ വീഴുമെന്ന് തോന്നി , യതീംഖാനയിൽ  നിന്ന് പഠിച്ചിറങ്ങിയ നാല് പെണ്‍കുട്ടികളുടെ തറവാട് വീടാണിത് നാല് പേരെയും കെട്ടിച്ച് അയച്ചെങ്കിലും രണ്ടു പേരും നാല് കുട്ടികളും ആങ്ങളയും  ഭാര്യയും കുട്ടികളും  ഉമ്മയും താമസിക്കേണ്ടത്  ഇവിടെയാണ്. ഞങ്ങൾ തേടി വന്നത് രണ്ടാമത്തെ മകളെയാണ് അവളുടെ ഭർത്താവ്  മരിച്ചിട്ട് ഒരു വർഷം  തികഞ്ഞിട്ടില്ല രണ്ട് കുട്ടികളെയും  ഉമ്മയുടെ അടുത്താക്കി അവൾ ജോലിക്ക് പോയിരിക്കുന്നു  ഭർത്താവിന്റെ വിഹിതത്തിൽ നിന്ന് കിട്ടിയ (ഇവളുടെ സ്വർണത്തിൻറെ വിഹിതം എന്നു പറയുന്നതാവും ശരി)  കാശ് കൊണ്ട് നാലു സെൻറ് സ്ഥലവും പുരയും   കച്ചവടമാക്കി വെച്ചിട്ടുണ്ട് .പുര എന്ന് പറയാൻ ആവില്ല എങ്കിലും അവർക്ക് അതൊരു പുര തന്നെയാണ് ,കഴിഞ്ഞ കാല കഷ്ടപ്പാടിന്റെ കഥകൾ  സഹോദരൻ വിശദീകരിച്ചു .എല്ലാം കേട്ട് നെടുവീർപ്പിടാനെ ഞങ്ങൾക്കായുള്ളു കാരണം നമ്മൾ ഇതുവരെ ഉറങ്ങുകയായിരുന്നല്ലോ? . ഇനി നാം ഉറങ്ങരുത് നാം ഉണർന്നു പ്രവർത്തിച്ചാൽ പല കണ്ണീരുകളും  ഒപ്പാൻ നമുക്കാവും . യതീമായ രണ്ട്  പൈതങ്ങളെ പോറ്റാൻ പാടുപെടുന്ന ആ സഹോദരിയെ കണ്ടില്ലെന്ന് നടിക്കാൻ  നമുക്കാവില്ല.പല സ്ഥാപനങ്ങളും കുട്ടികൾക്ക് വേണ്ടി വല വീശുന്നുണ്ട് പക്ഷെ ഒരു യതീംഖാനയിൽ  വളർന്ന  ആ മാതാവിന്എങ്ങിനെ തൻറെ പിഞ്ചു മക്കളെ അനാഥാലയത്തിലേക്കയക്കാൻ  മനസ്സു  വരും? നമുക്ക് അവർക്കൊരു തണലായിക്കൂടെ ????
                 ഭർത്താവ്   മരിച്ച  സഹോദരിയെ കാണാൻ വന്ന ഞങ്ങൾക്ക് ജീവിച്ചിരിക്കുന്ന ഭർത്താവിനെ കൊണ്ടു കഷ്‌ടപ്പെടുന്ന അനിയത്തിയുടെ കഥ കേട്ടിട്ട് അവരെ കൂടി   കാണാതെ നാട്ടിലേക്ക് തിരിക്കാൻ മനസ്സ് വന്നില്ല ......ഇബ്രാഹീം    അനിയത്തിയുടെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ........ വണ്ടിക്ക് കിതപ്പുണ്ട് ഒപ്പം വണ്ടിയിലിരിക്കുന്ന  ഞങ്ങൾക്ക്   അനുഭവങ്ങൾ  നൽകുന്ന  നെഞ്ചിടിപ്പും…………………………….. തുടരും …………………..

                                                                                                                     TML-9745920622  

No comments:

Post a Comment