Thursday 8 September 2016

ഒരു പെരുന്നാളിന്റെ ഓര്‍മയില്‍ .......

           വീണ്ടുമൊരു പെരുന്നാൾ കൂടി സമാഗതമായിരിക്കുന്നു. ഓർമ്മകളിൽ ബാല്യത്തിലെ ഒരു പെരുന്നാൾ നൊമ്പരം 'മനസ്സിൽ മായാതെ കിടക്കുന്നു - ഒന്നിന് മറ്റൊന്നു മാറിയുടുക്കാനില്ലാത്ത എന്റെ ബാല്യകാലം' അപ്പോഴാണ് പെരുന്നാൾ സമയത്ത് നാട്ടിലെ മഹല്ലു കമ്മറ്റിയുടെ റിലീഫ് ( നുസ്രത്ത് ) വക കിട്ടുന്ന കോറത്തുണിയുടേയും യത്തീംഖാനയിൽ നിന്നു കിട്ടുന്ന ചന്ദനക്കളർ ഷർട്ടിന്റേയും സ്ഥാനത്ത് നാട്ടിലെ ഒരു ഗൾഫുകാരൻ മാമന്റെ വക എനിക്കും അനുജനും ഓരോനല്ല ഷർട്ടിന്റെ തുണി കിട്ടിയത്. അത് നാട്ടിലെ ഒരു ടൈലർക്കു തുന്നാൻ നൽകി. പെരുന്നാളിന്റെ തലേന്നാൾ തുന്നിത്തരാമെന്ന് ടൈലർ ഉറപ്പു തന്നു. നിറമിയലുന്ന ഒരു പാടു സ്വപ്നങ്ങളുമായാണ് അന്ന് ഉടുപ്പു തയ്ച്ചതു വാങ്ങാൻ തുന്നൽക്കാരൻ ചേട്ടന്റെ കടയിലെത്തിയത്.സന്തോഷത്തോടെ വെറും കൈയ്യാൽ ഉടുപ്പിനായി കൈ നീട്ടിയ എന്നോട് കാശില്ലാതെ ഉടുപ്പുതരില്ലെന്നു പറഞ്ഞ് മടക്കി അയച്ചു.അന്ന് എന്റെ കുഞ്ഞു മനസ്സിനുണ്ടായ നൊമ്പരം അക്ഷരങ്ങളിലൂടെ എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല. ഞാൻ തിരിച്ചു വീട്ടിലെത്തി.അനുജന്റെ ഉടുപ്പു തുന്നാൻ കൊടുത്തത് ഒരു ചേച്ചിയുടെ അടുത്താണ്. സങ്കടം പറഞ്ഞപ്പോൾ ചേച്ചി അനുജൻറ ഉടുപ്പ് തുന്നിച്ചു നൽകി പക്ഷെ എനിക്ക് '.'.'.'' 'നാളെ പെരുന്നാളായില്ലെങ്കിൽ എന്നു ഞാനാശിച്ചു പോയി. കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന എന്റെ സങ്കടം കണ്ട പാവം ഉമ്മച്ചി എവിടെ നിന്നോ കടം വാങ്ങിയ കാശു കൊടുത്ത് വാങ്ങിയ ഷർട്ടിട്ട് ഞാൻ പെരുന്നാൾ ആഘോഷിച്ചത് ഇന്നും എന്റെ മനസിൽ മായാതെ കിടക്കുന്നു. നന്ദിയോടെ ഓർക്കുന്നത് ആ ഗൾഫുകാരൻ മാമൻ തന്ന തുണിയും അതിന്റെ വർണവുമാണ്.ഒപ്പം അദ്ദേഹത്തിന്റെ ദീനീ ബോധവും. ഇത്തരം പാവപ്പെട്ട മക്കൾ ഇന്നും നമുക്കു ചുറ്റും ധാരാളമില്ലെ?അവരുടെ സ്വപ്നങ്ങളിലെ വർണപ്പുടവനൽകാൻ നമുക്കും സാധിക്കില്ലെ? അതിനായി നമുക്കൊന്ന് കൈ കോർത്താലോ? നിറമുള്ള നല്ല പെരുന്നാൾ ഓർമ്മകൾ അവരെങ്കിലും അയവിറക്കട്ടെ!!!!!!!!!!!!!TML 9745920622

യാത്രയിൽ കണ്ടവർ -2

യാത്രയിൽ കണ്ടവർ -2

  
ചുരം ഇറങ്ങി കാക്കവയലിലേക്കാണ്  ഞങ്ങൾക്ക് പോവേണ്ടത്അവിടെയാണ് ഒരു സഹോദരി ഭർത്താവും കുടുംബവും ഇറക്കി വിട്ടിട്ട്വീട് വാടകക്കെടുത്ത് രണ്ട് പെണ്കുട്ടികളോടൊപ്പം  താമസിക്കുന്നത് .വഴിക്കു വെച്ച് നമ്മുടെ ഒരു അനിയനെ കാണാനിടയായി ,വലിയപ്രാരാബ്ദങ്ങൾ  തലയിലുള്ള  വിഷമങ്ങളെല്ലാം മനസിലൊതുക്കി എപ്പോഴുംചിരിച്ച് മാത്രം കാണുന്ന  അനിയനെ കാണുമ്പോൾ മനസ് അറിയാതെതേങ്ങിപ്പോവും ,ഞങ്ങൾ വന്ന ഉദ്ദേശം അറിഞ്ഞപ്പോൾ അതിന് മുമ്പ്കാണേണ്ട മറ്റൊരു കുടുമ്പം ഉണ്ട് എന്നും പറഞ്ഞ്  മെയിൻ റോഡിൽ നിന്നുംനാലഞ്ചു കിലോമീറ്റർ ഉള്ളിലുള്ള ചെറിയൊരു ഗ്രാമത്തിലേക്ക് കൊണ്ട്പോയി സ്വന്തം വിഷമം പറയാനോ പങ്കു വെക്കാനോ  വലിയ മനസ്സ്തുനിഞ്ഞില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി വണ്ടിയിലും നടന്നുമായിഞങ്ങൾ ചെന്നെത്തിയത് ഓടിട്ട രണ്ടു മുറി കട്ട പുരയിലാണ്  നമ്മുടെസഹപാഠിയായ സഹോദരിയും ഭർത്താവും ഭർത്താവിന്റെ രണ്ടുജേഷ്ടന്മാരും കുടുംബവും ഉപ്പയും ഉമ്മയും താമസിക്കുന്നത് പട്ടയമോ മറ്റുരേഖകളോ ഇല്ലാത്ത ഏതു സമയവും നഷ്ടപ്പെടുമെന്ന ഭീതിയിലുള്ള വീട്ടിലാണ്‌ എന്തോ അസുഖത്തിന്റെ ഒഴിവ് കഴിവ് പറഞ്ഞുജോലിക്കൊന്നും പോവാതെ സഹോദരി സോപ്പ് കമ്പനിയിൽ പണിയെടുത്ത്കിട്ടുന്ന ചില്ലിക്കാശ് കൊണ്ട് ചിലവ് കയിക്കുന്ന ഭര്ത്താവ് ഞങ്ങൾക്ക്മുഖം തരാൻ പോലും തയ്യാറായില്ല  നിങ്ങൾ നാലു കുടുംബം എങ്ങിനെഇവിടെ താമസിക്കുന്നു എന്ന ചോദ്യത്തിന് എല്ലാരും ഉണ്ടാവുമ്പോൾഞങ്ങൾ ബന്ധക്കാരുടെ വീട്ടിലേക്ക് പോവും എന്ന കണ്ണീരോടെയുള്ളമറുപടി നമ്മെ ചിന്തിപ്പിക്കേണ്ടതാണ് നാല് സെൻറ് സ്ഥലംവാങ്ങിയിട്ടുണ്ടെന്നും എങ്ങിനെയെങ്കിലും ഒരു ഒരു കൂര വെച്ച്കെട്ടണമെന്നും ഉള്ള ആഗ്രഹം സഹോദരി വളരെ വിഷമത്തോടെപറഞ്ഞൊപ്പിച്ചുനാലു സെൻറ് ഉണ്ട് എന്ന വാക്ക് നമുക്കും അവരെസഹായിക്കുന്നതിന്  ഒരു പ്രതീക്ഷ നൽകുന്നുണ്ട് ........യാത്രപറഞ്ഞിറങ്ങുമ്പോൾ എനിക്കും വരാനും കാണാനും ആരൊക്കെയോ ഉണ്ട്എന്ന ഒരു ആത്മ വിശ്വാസം  പെങ്ങളുടെ മുഖത്ത് ഉണ്ടായിരുന്നു .........TML 9745920622

ചുരവും കടന്ന്………. സങ്കടക്കൂ ടാരത്തിലേക്ക് ...........

ചുരവും കടന്ന്………. സങ്കടക്കൂ ടാരത്തിലേക്ക് ...........
   ഒരു ഞായറാഴ്ച , നോമ്പ് കാലമാണ് ഇബ്രാഹീമും ഷംസുദ്ദീനും പൂനൂർ സിദ്ദീഖും  ഞാനും കൂടി നമ്മുടെ തറവാടിന്റെ  മുറ്റത്ത് നിന്ന് യാത്ര ആരംഭിച്ചു, ആരോ പറഞ്ഞ്‌  അറിഞ്ഞ കൂടെ പിറക്കാത്ത സഹോദരരെ തേടിയുള്ള യാത്ര. അന്വേഷണം വയനാട്ടിൽ നിന്നാവാമെന്ന്  കരുതി  നേരെ ചുരം കയറി. സാധാരണ ചുരം കയറുമ്പോഴുണ്ടാവുന്ന  ഉന്മേഷവും ആഹ്ലാദവും ഈ യാത്രക്കില്ലായിരുന്നു ,കാരണം കഴിഞ്ഞ ആഴ്ച വിതരണം നടന്ന റിലീഫ് കിറ്റുമായി റഷീദിനെ, ഒരു സഹോദരിയുടെ വീട്ടിലേക്ക് അയച്ചു. വഴിക്ക് മറ്റൊരു വീട്ടിൽ കയറാൻ ഇടയായ റഷീദ് ആവീട്ടിലെ അവസ്ഥ കണ്ടു ഞെട്ടി കിറ്റ് അവർക്കു നൽകി.കാരണം റഷീദ് ഉദ്ദേശിച്ച സഹോദരിയെക്കാൾ എത്രയോ മോശമായിരുന്നു ഈവീട്ടിലെ സ്ഥിതി .  
           ഈ  രംഗവും അയവിറക്കി കൊണ്ടുള്ള യാത്രയിൽ എങ്ങിനെ ഞങ്ങൾക്ക് ആഹ്ലാദിക്കാനും  പ്രകൃതി രമണീയത ആസ്വദിക്കാനും കഴിയും വണ്ടി കിതച്ച്  കിതച്ച്  .ചുരം കയറി വൈത്തിരി എത്തി, സിദ്ദീഖ് ഉള്ളത് കൊണ്ട് അധികം തിരയേണ്ടി വന്നില്ല ,വണ്ടി ഒരു വീടിൻറെ മുന്പിൽ നിർത്തി ഞങ്ങൾ സിദ്ദികിന്റെ പിറകിലൂടെ  നടന്നു,തരക്കേടില്ലാത്ത പല വീടുകളും കടന്ന്  ഞങ്ങൾ ആ കട്ടപ്പുരയുടെ പിറകിലൂടെ മുറ്റത്ത് എത്തി സഹോദരനും ഭാര്യയും ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു .      പുരയുടെ മുൻഭാഗം  എല്ലാം വീണി ട്ടുണ്ട് ,ഫ്ലക്സ്  ഷീറ്റിന്റെ  ചെറിയ കഷ്ണങ്ങൾ കൊണ്ടു കെട്ടിപൊതിഞ്ഞ കൊലായിലേ ക്ക് ഞങ്ങൾ കയറി ,തല കുനിച്ച്  വേണം അതിലേക്ക് കയറുവാനും നിൽക്കുവാനും ,ഞങ്ങൾ അകത്ത് കയറിയ ഉടനെ വലിയ കാറ്റും മഴയും വന്നു ,ആ കാറ്റിനെയും മഴയെയും തടഞ്ഞു നിർത്താനുള്ള  ശക്തി ആ ഫ്ലെക്സ്  ഷീറ്റുകൾക്കില്ലായിരുന്നു .പലപ്പോഴും അത് ആടിയുലഞ്ഞ്  ഞങ്ങളുടെ തലയിൽ വീഴുമെന്ന് തോന്നി , യതീംഖാനയിൽ  നിന്ന് പഠിച്ചിറങ്ങിയ നാല് പെണ്‍കുട്ടികളുടെ തറവാട് വീടാണിത് നാല് പേരെയും കെട്ടിച്ച് അയച്ചെങ്കിലും രണ്ടു പേരും നാല് കുട്ടികളും ആങ്ങളയും  ഭാര്യയും കുട്ടികളും  ഉമ്മയും താമസിക്കേണ്ടത്  ഇവിടെയാണ്. ഞങ്ങൾ തേടി വന്നത് രണ്ടാമത്തെ മകളെയാണ് അവളുടെ ഭർത്താവ്  മരിച്ചിട്ട് ഒരു വർഷം  തികഞ്ഞിട്ടില്ല രണ്ട് കുട്ടികളെയും  ഉമ്മയുടെ അടുത്താക്കി അവൾ ജോലിക്ക് പോയിരിക്കുന്നു  ഭർത്താവിന്റെ വിഹിതത്തിൽ നിന്ന് കിട്ടിയ (ഇവളുടെ സ്വർണത്തിൻറെ വിഹിതം എന്നു പറയുന്നതാവും ശരി)  കാശ് കൊണ്ട് നാലു സെൻറ് സ്ഥലവും പുരയും   കച്ചവടമാക്കി വെച്ചിട്ടുണ്ട് .പുര എന്ന് പറയാൻ ആവില്ല എങ്കിലും അവർക്ക് അതൊരു പുര തന്നെയാണ് ,കഴിഞ്ഞ കാല കഷ്ടപ്പാടിന്റെ കഥകൾ  സഹോദരൻ വിശദീകരിച്ചു .എല്ലാം കേട്ട് നെടുവീർപ്പിടാനെ ഞങ്ങൾക്കായുള്ളു കാരണം നമ്മൾ ഇതുവരെ ഉറങ്ങുകയായിരുന്നല്ലോ? . ഇനി നാം ഉറങ്ങരുത് നാം ഉണർന്നു പ്രവർത്തിച്ചാൽ പല കണ്ണീരുകളും  ഒപ്പാൻ നമുക്കാവും . യതീമായ രണ്ട്  പൈതങ്ങളെ പോറ്റാൻ പാടുപെടുന്ന ആ സഹോദരിയെ കണ്ടില്ലെന്ന് നടിക്കാൻ  നമുക്കാവില്ല.പല സ്ഥാപനങ്ങളും കുട്ടികൾക്ക് വേണ്ടി വല വീശുന്നുണ്ട് പക്ഷെ ഒരു യതീംഖാനയിൽ  വളർന്ന  ആ മാതാവിന്എങ്ങിനെ തൻറെ പിഞ്ചു മക്കളെ അനാഥാലയത്തിലേക്കയക്കാൻ  മനസ്സു  വരും? നമുക്ക് അവർക്കൊരു തണലായിക്കൂടെ ????
                 ഭർത്താവ്   മരിച്ച  സഹോദരിയെ കാണാൻ വന്ന ഞങ്ങൾക്ക് ജീവിച്ചിരിക്കുന്ന ഭർത്താവിനെ കൊണ്ടു കഷ്‌ടപ്പെടുന്ന അനിയത്തിയുടെ കഥ കേട്ടിട്ട് അവരെ കൂടി   കാണാതെ നാട്ടിലേക്ക് തിരിക്കാൻ മനസ്സ് വന്നില്ല ......ഇബ്രാഹീം    അനിയത്തിയുടെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു ........ വണ്ടിക്ക് കിതപ്പുണ്ട് ഒപ്പം വണ്ടിയിലിരിക്കുന്ന  ഞങ്ങൾക്ക്   അനുഭവങ്ങൾ  നൽകുന്ന  നെഞ്ചിടിപ്പും…………………………….. തുടരും …………………..

                                                                                                                     TML-9745920622  

Tuesday 4 August 2015

about me

ഞാൻ അബ്ദുൽ ലത്തീഫ് , ,ഭാര്യയും നാല് കുട്ടികളും ഉമ്മയുമൊന്നിച്ചു കുളത്തക്കര  താമസിക്കുന്നു.ഇപ്പോൾ കാസറഗോഡ്, ഇച്ചിലങ്കോട് , ഇസ്ലാമിയ എ എൽ പി സ്കൂളിൽ  അദ്ധ്യാപകനായി ജോലി ചെയ്യുന്നു