Thursday 8 September 2016

ഒരു പെരുന്നാളിന്റെ ഓര്‍മയില്‍ .......

           വീണ്ടുമൊരു പെരുന്നാൾ കൂടി സമാഗതമായിരിക്കുന്നു. ഓർമ്മകളിൽ ബാല്യത്തിലെ ഒരു പെരുന്നാൾ നൊമ്പരം 'മനസ്സിൽ മായാതെ കിടക്കുന്നു - ഒന്നിന് മറ്റൊന്നു മാറിയുടുക്കാനില്ലാത്ത എന്റെ ബാല്യകാലം' അപ്പോഴാണ് പെരുന്നാൾ സമയത്ത് നാട്ടിലെ മഹല്ലു കമ്മറ്റിയുടെ റിലീഫ് ( നുസ്രത്ത് ) വക കിട്ടുന്ന കോറത്തുണിയുടേയും യത്തീംഖാനയിൽ നിന്നു കിട്ടുന്ന ചന്ദനക്കളർ ഷർട്ടിന്റേയും സ്ഥാനത്ത് നാട്ടിലെ ഒരു ഗൾഫുകാരൻ മാമന്റെ വക എനിക്കും അനുജനും ഓരോനല്ല ഷർട്ടിന്റെ തുണി കിട്ടിയത്. അത് നാട്ടിലെ ഒരു ടൈലർക്കു തുന്നാൻ നൽകി. പെരുന്നാളിന്റെ തലേന്നാൾ തുന്നിത്തരാമെന്ന് ടൈലർ ഉറപ്പു തന്നു. നിറമിയലുന്ന ഒരു പാടു സ്വപ്നങ്ങളുമായാണ് അന്ന് ഉടുപ്പു തയ്ച്ചതു വാങ്ങാൻ തുന്നൽക്കാരൻ ചേട്ടന്റെ കടയിലെത്തിയത്.സന്തോഷത്തോടെ വെറും കൈയ്യാൽ ഉടുപ്പിനായി കൈ നീട്ടിയ എന്നോട് കാശില്ലാതെ ഉടുപ്പുതരില്ലെന്നു പറഞ്ഞ് മടക്കി അയച്ചു.അന്ന് എന്റെ കുഞ്ഞു മനസ്സിനുണ്ടായ നൊമ്പരം അക്ഷരങ്ങളിലൂടെ എഴുതി പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല. ഞാൻ തിരിച്ചു വീട്ടിലെത്തി.അനുജന്റെ ഉടുപ്പു തുന്നാൻ കൊടുത്തത് ഒരു ചേച്ചിയുടെ അടുത്താണ്. സങ്കടം പറഞ്ഞപ്പോൾ ചേച്ചി അനുജൻറ ഉടുപ്പ് തുന്നിച്ചു നൽകി പക്ഷെ എനിക്ക് '.'.'.'' 'നാളെ പെരുന്നാളായില്ലെങ്കിൽ എന്നു ഞാനാശിച്ചു പോയി. കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന എന്റെ സങ്കടം കണ്ട പാവം ഉമ്മച്ചി എവിടെ നിന്നോ കടം വാങ്ങിയ കാശു കൊടുത്ത് വാങ്ങിയ ഷർട്ടിട്ട് ഞാൻ പെരുന്നാൾ ആഘോഷിച്ചത് ഇന്നും എന്റെ മനസിൽ മായാതെ കിടക്കുന്നു. നന്ദിയോടെ ഓർക്കുന്നത് ആ ഗൾഫുകാരൻ മാമൻ തന്ന തുണിയും അതിന്റെ വർണവുമാണ്.ഒപ്പം അദ്ദേഹത്തിന്റെ ദീനീ ബോധവും. ഇത്തരം പാവപ്പെട്ട മക്കൾ ഇന്നും നമുക്കു ചുറ്റും ധാരാളമില്ലെ?അവരുടെ സ്വപ്നങ്ങളിലെ വർണപ്പുടവനൽകാൻ നമുക്കും സാധിക്കില്ലെ? അതിനായി നമുക്കൊന്ന് കൈ കോർത്താലോ? നിറമുള്ള നല്ല പെരുന്നാൾ ഓർമ്മകൾ അവരെങ്കിലും അയവിറക്കട്ടെ!!!!!!!!!!!!!TML 9745920622

No comments:

Post a Comment